നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2020-21 വര്‍ഷത്തില്‍ മികച്ചപ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബിന് നെഹ്റു യുവകേന്ദ്ര പുരസ്‌ക്കാരം നല്‍കുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കുന്ന ക്ലബ്ബുകളെ സംസ്ഥാന, ദേശീയ തല പുസ്‌ക്കാരങ്ങള്‍ക്കും പരിഗണിക്കും. ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാപ്രവര്‍ത്തനം, സാമൂഹ്യബോധവത്കരണം, തൊഴില്‍നൈപുണ്യ പരിശീലനം, ദേശീയ-അന്തര്‍ദേശീയ ദിനാചരണങ്ങള്‍, കലാ-കായിക സാഹസിക പരിപാടികള്‍, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍ തുടങ്ങിയ മേഖലകളില്‍ 2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കുക.
ജില്ലാ നെഹ്റു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റു ചെയ്ത യൂത്ത് ക്ലബുകള്‍ നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിത...