Sunday, August 17

Tag: Zone

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഇൻസ്പെയർ സമാപിച്ചു
Other

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഇൻസ്പെയർ സമാപിച്ചു

തിരൂരങ്ങാടി : കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതൃപര്യടനം ഇൻസ് പെയർ ആവേശമായി. തിരൂരങ്ങാടി , തേഞ്ഞിപ്പലം സോണുകളിൽ സമാപിച്ചു. തിരൂരങ്ങാടി സോൺ ഇൻസ് പെയർ ചെമ്മാട് സി കെ നഗർ നൂറുൽ ഹുദാ മദ്റസയിൽ നടന്നു. സോൺ പ്രസിഡണ്ട് ഇ മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. എം വി അബ്ദുർ റഹ്മാൻ ഹാജി പ്രസംഗിച്ചു. തേഞ്ഞിപ്പലം സോൺ വെളിമുക്ക് വാദി ബദ്റിലും നടന്നു. പ്രസിഡണ്ട് മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. കെ ടി അഹമദ് കോയ സഖാഫി പ്രസംഗിച്ചു.കൂറ്റമ്പാറ അബ്ദുർ റഹ്മാൻ ദാരിമി, ഊരകം അബ്ദുർ റഹ്മാൻ സഖാഫി, മുസ്തഫ കോഡൂർ , വിഷയമവതരിപ്പിച്ചു. ജില്ലാ നേതാക്കളായ എം എൻ കുഞ്ഞി മുഹമ്മദ് ഹാജി, സയ്യിദ് സലാഹുദ്ദീൻ ബുഖാരി, സി കെ യു മൗലവി മോങ്ങം, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി എസ് കെ ദാരിമി എടയൂർ, അലവിക്കുട്ടി ഫൈസി എടക്കര, യൂസുഫ് ബാഖവി മാറഞ്ചേരി, മുഹമ്മദ് ഹാജി മൂന്നിയൂർ, ബശീർ ഹാജി പടിക്കൽ, ജമാൽ കരുളായി, അലിയാർ ഹാജി കക്കാട് സംബന്ധിച്ചു....
error: Content is protected !!