കുട്ടികളുടെ ധാര്‍മികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കും ; സൂംബ ഡാന്‍സിനെതിരെ സമസ്ത എപി വിഭാഗം
മലപ്പുറം : സൂംബ ഡാന്‍സ് നടപ്പിലാക്കുന്നതിനെതിരെ സമസ്ത എപി വിഭാഗം. ഡാന്‍സ്, കുട്ടികളുടെ ധാര്‍മികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ബഹുമാനത്തിന്റെയും ആദരവിന്റെയും ബന്ധമാണ് ഉണ്ടാകേണ്ടതെന്നും അല്ലാതെ കളിയുടെയും തമാശയുടെയും ബന്ധമാവരുതെന്നും റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു.
മത അവഹേളനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വിയും ആരോപിച്ചു. മത സംഘടനകള്‍ പ്രതികരിക്കണമെന്നും ബഹാവുദ്ദീന്‍ നദ്വി ഫേസ്ബുക്കില്‍ കുറിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫും രംഗത്തുവന്നിരുന്നു .ആണ്-പെണ് കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള...