കെ എസ് ടി യു ജില്ലാ സമ്മേളനം ജനുവരിയിൽ ചെമ്മാട്ട്
തിരൂരങ്ങാടി: നവയുഗ കേരളത്തിന് പുതുയുഗ വിദ്യാഭ്യാസം എന്ന പ്രമേയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 1, 2 തിയതികളിൽ ചെമ്മാട് തൃക്കുളം ഗവൺമെൻറ് ഹൈസ്കൂളിൽ വെച്ച് നടക്കും.സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം, വനിതാ സമ്മേളനം, സമ്പൂർണ്ണ സമ്മേളനം, കായികധ്യാപക സമ്മേളനം, സർവീസ് സെക്ഷൻ,ശക്തി പ്രകടനം, നവധ്യാപക സംഗമം, തലമുറ സംഗമം തുടങ്ങിയവ നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സി.എച്ച് മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. കെ എസ് ടി യു ജില്ലാ പ്രസിഡൻ്റ് കോട്ട വീരാൻകുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ. കുഞ്ഞിമരക്കാർ, ഏ.കെ. മുസ്തഫ,യു.കെ. മുസ്തഫ,യു.എ. റസാഖ് ,ഹനീഫ മുന്നിയൂർ.ഒ ഷൗക്കത്തലി, കെ എസ് ടി യു സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് മജീദ് കാടേങ്ങൽ, അസോസിയേറ്റ് സെക്രട്ടറി പി.കെ. എം.ഷഹീദ്, സംസ്ഥാന ഭാരവാഹികളായ വി.എ.ഗഫൂർ,എൻ...

