Thursday, October 15

Tag: പുഴയിൽ ഒഴുക്കിൽ പെട്ടു

ഒഴുക്കിൽ പെട്ട് നാലു ദിവസം മുമ്പ് കാണാതായ യുവ ഗായകൻ്റെ മൃതദേഹം കണ്ടെത്തി
Opinion

ഒഴുക്കിൽ പെട്ട് നാലു ദിവസം മുമ്പ് കാണാതായ യുവ ഗായകൻ്റെ മൃതദേഹം കണ്ടെത്തി

നാല് ദിവസത്തെ വിങ്ങലിനൊടുവിൽ ചാലിയാറിൽ ഒഴുക്കിൽപ്പെട്ട യാഷിക്കിന്റെ മൃതദേഹം കണ്ടെത്തി എടവണ്ണ : ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മമ്പാട് ബീമ്പുങ്ങൽ സ്വദേശി പനയംതെടിക യാഷിക്കിന്റെ (33) മൃതദേഹം കണ്ടെത്തി. നാലാം ദിവസം അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ഇന്ന് അല്പം മുൻപ് എടവണ്ണ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്. ഗായകൻ കൂടിയായ യുവാവിന്റെ വിയോഗവാർത്ത നാടിനെ ആകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ചാലിയാർ പുഴയിൽ വെച്ച് യാഷിക് ഒഴുക്കിൽപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് പുഴയിലൂടെ കുത്തിയൊലിച്ച് ഒഴുകി വന്ന കൂറ്റൻ മരം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് യാഷിക്കും സുഹൃത്തുക്കളും അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് യാഷിക്കിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അനീസ്, സാജ...