Wednesday, September 2

Tag: പോക്സോ കേസിൽ ഡോക്ടർ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
Crime

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

മലപ്പുറം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭഛിദ്രത്തിനുള്ള മരുന്നുനൽകി അലസിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മങ്ങാട്ടുപുലത്തെ കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ് (29)ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. ഡോക്ടറുടെ കുറിപ്പില്ലാതെ മലപ്പുറത്തെ ഒരു മെഡിക്കൽഷോപ്പിൽ നിന്ന് ഗർഭഛിദ്രത്തിനുള്ള മരുന്നുവാങ്ങി നൽകി ഗർഭം അലസിപ്പിച്ചു. ഈ കേസിൽ ഇയാൾ കുറേക്കാലം ഒളിവിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണു, സബ് ഇൻസ്പെക്‌ടർ എസ്.കെ. പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്‌തത്‌. കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഇയാൾ പിടിയിലായത്. വിവാഹിതനും നാലരവയസ്സുള്ള പെൺകുട്ടിയുടെ പിതാവുമാണ് ഫാരിഷ്. നേരത്തേ വിദേശത്തായിരുന്നു. ലൈംഗികവൈകൃതമുള്ള ഇയാൾ ആഡംബര ബൈക്കുകളിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചു കറങ്ങും. പ...
ചികിത്സക്കെത്തിയ 15 കാരിയോട് ലൈംഗിക അതിക്രമം; ശിശുരോഗ വിദഗ്ധന്‍ പോക്സോ കേസില്‍ അറസ്റ്റില്‍
Crime

ചികിത്സക്കെത്തിയ 15 കാരിയോട് ലൈംഗിക അതിക്രമം; ശിശുരോഗ വിദഗ്ധന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍.കോഴിക്കോട് നഗരത്തിലെ മുതിര്‍ന്ന ശിശുരോഗ വിദഗ്ധനായ ഡോ.സി എം അബൂബക്കര്‍ (78) നെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ചാലപ്പുറത്തുഴ ഡോക്‌ടേഴ്‌സ് ക്ലിനിക്കില്‍ ഏപ്രില്‍ 11, 17 തീയതികളിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു. ചികിത്സയ്ക്കെത്തിയ അസുഖ ബാധിതയായ 15 കാരിയോട് ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായ തകര്‍ന്ന പെണ്‍കുട്ടി വീട്ടുക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രിയോടെ ക്ലിനിക്കില്‍ എത്തി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്...