താനൂർ: ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5 -ന് തയ്യാലിങ്ങൽ സ്കൂളിൽ ആരംഭിക്കും. മുപ്പത്തിഅഞ്ചാമത് താനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5 , 6 , 7 , 8 തിയ്യതികളിൽ തയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂളിൽ വെച്ച് നടക്കും. പന്ത്രണ്ട് വേദികളിലായി ഏഴായിരത്തോളം കലാ പ്രതിഭകൾ പങ്കെടുക്കുന്ന കലോത്സവത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 5 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. ശ്രീജ പതാക ഉയർത്തും. വൈകീട്ട് 4 ന് കലോത്സവം മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേശ് കുമാർ ഉദ്ഘാടനം ചെയ്യും. എസ് എം സി ചെയർമാൻ മൊയ്തീൻകുട്ടി പച്ചായി ആദ്ധ്യക്ഷ്യം വഹിക്കും. ഗായികയും സ്റ്റാർ സിംഗർ ഫൈനലിസ്റ്റുമായ കുമാരി തീർത്ഥ സത്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. തിരൂരങ്ങാടി ഡി ഇ ഒ അനിത എം.പി , താനൂർ എ ഇ ഒ സുമ ടി എസ് , ബി.പി സി കുഞ്ഞികൃഷ്ണൻ , സ്കൂൾ മാനേജർ മുഹമ്മദ് റാഫി പി, ബിജു പ്രസാദ്, ബേബി ഹരിദാസ് തുടങ്ങിയ പ്രമുഖരും കൂടാതെ വിവിധ അധ്യാപക സംഘടനാ പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ജനറൽ കൺവീനർ ബിജു എബ്രഹാം സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ എം. എ റഫീഖ് കൃതജ്ഞതയും രേഖപ്പെടുത്തും. തുടർന്ന് വിവിധ വേദികളിൽ മത്സര പരിപാടികൾ അരങ്ങേറും. നവംബർ 8 വെള്ളിയാഴ്ച വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം താനൂർ എ ഇ ഒ ശ്രീജ പി.വി ഉദ്ഘാടനം ചെയ്യും. താനൂർ എ ഇ ഒ സുമ ടി.എസ് അദ്ധ്യക്ഷത വഹിക്കും. ജേതാക്കൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ, മാനേജ്മെൻ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. സംഘാടക സമിതി കൺവീനർ എൻ.സി ചാക്കോ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.സി സജിത്ത് കൃതജ്ഞതയും രേഖപ്പെടുത്തും. സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിൽ 12 വേദികളും 600-ലേറെ പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിൽ ഭക്ഷണ ഹാളും കലാ പ്രതിഭകളെ സ്വീകരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പബ്ലിസിറ്റി കമ്മിറ്റി പുറത്തിറക്കിയ ഫൻ കി ബഹാർ കലോത്സവ സപ്ലിമെൻ്റ് താനൂർ എ ഇ ഒ ശ്രീജ പി.വി പബ്ലിസിറ്റി കൺവീനർ സിദ്ധീഖ് മുന്നി യൂറിന് നൽകി പ്രകാശനം ചെയ്തു. താനൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും താനൂർ മുനിസിപ്പാലിറ്റിയും തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പെരുമണ്ണ ക്ലാരി , നന്നമ്പ്ര പഞ്ചായത്തും തിരൂർ മണ്ഡലത്തിലെ വളവന്നൂർ പഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് താനൂർ ഉപജില്ല. പി.വി ശ്രീജ, ( എ ഇ ഒ താനൂർ) , ബിജു എബ്രഹാം ( സംഘാടക സമിതി ജനറൽ കൺവീനർ) മൊയ്തീൻ കുട്ടി പച്ചായി ( എസ് എം സി ചെയർമാൻ ) ബിജു പ്രസാദ് ( എച്ച് എം ഫോറം കൺവീനർ) , സിദ്ധീഖ് മൂന്നിയൂർ ( പബ്ലിസിറ്റി കൺവീനർ ) കെ.സി സജിത്ത് ( പ്രോഗ്രാം കമ്മിറ്റി കൺവീനർ) എം.എ റഫീഖ് ( കൺവീനർ, റിസപ്ഷൻ കമ്മിറ്റി ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മീഡിയ പബ്ലിസിറ്റി ഫൻ കി ബഹാർ പ്രസിദ്ധീകരിച്ചു
നവംബർ 5 മുതൽ 8 വരെ എസ് എസ് എം എച്ച് എസ് എസ് തെയ്യാലയിൽ വച്ച് നടക്കുന്ന താനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ പബ്ലിസിറ്റി മീഡിയ പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റ് ഫാൻ കി ബഹാർ എ ഇ ഒ. പി വി ശ്രീജ പബ്ലിസിറ്റി മീഡിയ കൺവീനർ സിദ്ദീഖ് മൂന്നിയൂരിന് നൽകി പ്രകാശനം ചെയ്തു