
താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിക്കുന്ന ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം ഇന്ന് (തിങ്കൾ) രാവിലെ പത്തിന് മന്ത്രി സജി ചെറിയാൻ ശിലാസ്ഥാപനം നിർവഹിക്കും. മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനാകും.
മന്ത്രി വി അബ്ദുറഹിമാൻ ഇടപെടലിനെ തുടർന്ന് ഫിഷറീസ് വകുപ്പ് അനുവദിച്ച രണ്ടരക്കോടി ചെലവിലാണ് ഡയാലിസിസ് സെന്റർ നിർമ്മിക്കുന്നത്. ഒരേസമയം പത്ത് രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യങ്ങൾ സെന്ററിൽ ഒരുക്കും.
ഇതോടെ താനൂർ നിയോജക മണ്ഡലത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ ഡയാലിസിസ് സെന്ററാണ് ഇത്. ആദ്യത്തെ ഡയാലിസിസ് സെന്റർ താനാളൂരിൽ പ്രവർത്തിക്കുന്നുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തീരദേശമേഖലയിലുള്ള നിർധനരായ വൃക്ക രോഗികൾക്ക് ഏറെ ആശ്വാസകരമാകും.