രാജിവയ്ക്കാൻ തുനിഞ്ഞ ഇന്ത്യൻ വംശജനായ ജീവനക്കാരനെ പിടിച്ചുനിർത്താൻ ഗൂഗിൾ ഓഫർ ചെയ്ത വാഗ്ദാനം കേട്ട് ഞെട്ടി ടെക് ലോകം

യൂട്യൂബ് സിഇഒ നീൽ മോഹൻ ടെക് വ്യവസായത്തിന് പുറത്ത് അത്ര പ്രശസ്തനായ മനുഷ്യൻ അല്ലായിരിക്കാം. എന്നാൽ സിലിക്കൺവാലിയിൽ അദ്ദേഹം ഗൂഗിളിന്റെയും യുട്യൂബിന്റേയും വളർച്ചയിലെ നിർണ്ണായക സാന്നിധ്യങ്ങളിലൊന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഇന്ത്യൻ വേരുകളുള്ള നീൽ മോഹനനെ പിടിച്ചു നിർത്താൻ വർഷങ്ങൾക്ക് മുൻപ് ഗൂഗിൾ അവിശ്വസനീയമായൊരു വൻ ഓഫർ അദ്ദേഹത്തിന് നൽകിയിരുന്നു എന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുകയാണ്. ഗൂഗിളിനെ സംബന്ധിച്ച് നീൽ മോഹൻ എത്രത്തോളം വിലപ്പെട്ട ജീവനക്കാരനാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരം.

2011-ൽ ട്വിറ്റർ (ഇപ്പോൾ എക്സ്) തന്നെ ചീഫ് പ്രൊഡക്ട് ഓഫീസറായി നിയമിക്കാൻ ആഗ്രഹിച്ചിരുന്നതായി നീൽ മോഹൻ അടുത്തിടെ നിഖിൽ കാമത്തുമായുള്ള പോഡ്‌കാസ്റ്റിലാണ് വെളിപ്പെടുത്തിയത്. ട്വിറ്ററിന്റെ ഓഫർ നീൽ മോഹനെ ആകർഷിക്കുകയും ചയ്തു. എന്നാൽ ഗൂഗിളിനെ സംബന്ധിച്ച് അവരുടെ നെടുംതൂണുകളിലൊരാളായ നീൽ മോഹൻ കമ്പനി വിടുന്നത് സ്വപ്നം കാണാൻപോലും കഴിയുമായിരുന്നില്ല. നീൽ മോഹൻ ഗൂഗിളിലെ ജോലി രാജിവെച്ച് മറ്റൊരു കമ്പനിയിലേക്ക് പോകുന്നത് തടയാൻ ഗൂഗിൾ നൽകിയ വാഗ്ദാനം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. കമ്പനി വിടാതിരിക്കാൻ വേണ്ടി ഗൂഗിൾ അദ്ദേഹത്തിന് ഏകദേശം 100 മില്യൺ ഡോളർ മൂല്യമുള്ള നിയന്ത്രിത സ്റ്റോക് യൂണിറ്റുകളാണ് വാഗ്‌ദാനം ചെയ്തത്. ഇതിന്റെ മൂല്യ ഏകദേശം 830 കോടി രൂപ വരും.

2007-ൽ ഗൂഗിൾ ഡബിൾക്ലിക് ഏറ്റെടുത്തതിനെ തുടർന്നാണ് നീൽ മോഹൻ ഗൂഗിളിൽ ചേർന്നത്. ഗൂഗിളിന്റെ പരസ്യ ബിസ്നെസ് ശക്തിപ്പെടുത്തുക മാത്രമല്ല, പിന്നീട് യൂട്യൂബിന്റെ വികസനത്തിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. യൂട്യൂബ് മെച്ചപ്പെടുത്തുന്നതിനായി നീൽ മോഹൻ കാലാകാലങ്ങളിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2023-ൽ അദ്ദേഹം യൂട്യൂബിന്റെ സിഇഒ ആയി. അതിനുശേഷം, അദ്ദേഹം യൂട്യൂബിലേക്ക് നിരവധി പുതിയ ആശയങ്ങൾ കൊണ്ടുവന്നു. അത് പ്ലാറ്റ്‌ഫോമിനെ കൂടുതൽ മികച്ചതാക്കി. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിനെ ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്ത യൂട്യൂബിന്റെ അമരക്കാരി സൂസൻ വിജിഡ്സ്‌കിയുടെ പിൻഗാമിയായാണ് സിഇഒ സ്ഥാനത്ത് നീൽ മോഹൻ ചുമതലയേറ്റത്. രാജിവയ്ക്കാൻ തുനിഞ്ഞ ഇന്ത്യൻ വംശജനായ ജീവനക്കാരനെ പിടിച്ചുനിർത്താൻ ഗൂഗിൾ ഓഫർ ചെയ്ത വാഗ്ദാനം കേട്ട് ഞെട്ടി ടെക് ലോകം. 830 കോടി രൂപയാണ് യൂട്യൂബ് സിഇഒ ആയ നീൽ മോഹനെ പിടിച്ചുനിർത്താൻ ഗൂഗിൾ ഓഫർ ചെയ്തത്.

error: Content is protected !!