Thursday, September 11

ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ട് ടിഎഫ്സി ക്ലബ്

പെരുമണ്ണ: ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ട് ടിഎഫ്സി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്. വൃക്ഷത്തൈ നടല്‍ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.

ക്ലബ് പ്രസിഡന്റ് അസ്ലം മുന്ന, ക്ലബ്ബ് അംഗങ്ങളായ പേങ്ങാടന്‍ മയമ്മുദു, കൊടശ്ശേരി ഷാഫി, അലി സിസി, റഷീദ് ടികെ, ഇര്‍ഷാദ് സി സി, സുബൈര്‍ മലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടിഎഫ്സി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ശ്രമങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ ഷാജു കാട്ടകത്തു അഭിനന്ദനങ്ങള്‍ അറിയിച്ചു.

error: Content is protected !!