തിരൂരങ്ങാടി: താലൂക് ആശുപത്രിയിൽ വിവിധ സേവന നിരക്കുകൾ കുത്തനെ വർധിപ്പിച്ച് സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന നഗരസഭയുടെ ജനദ്രോഹ തീരുമാനം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ തിരുരങ്ങാടി ഈസ്റ്റ്, വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ അധികൃതർക്ക് നിവേദനം നൽകുന്നതിനുവേണ്ടി ഡിവൈഎഫ്ഐ പ്രവർത്തകരെ നഗരസഭയിലേക്ക് എസ്ഐയുടെ നേതൃത്വത്തിൽ കടത്തിവിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സിപിഐഎം നേതാക്കന്മാരുടെ ഇടപെടലിനെ തുടർന്ന് രംഗം ശാന്തമായി. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. ടി ഹമീദ്അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർ എം പി ഇസ്മായിൽ, ഇ പി മനോജ്, കെ പി ബബീഷ്, കമറുദ്ദീൻ കക്കാട്, പി പി നിധീഷ്, എം സഹീർ, എന്നിവർ സംസാരിച്ചു.