കരിപ്പൂരില്‍ 1155 ഗ്രാം സ്വര്‍ണമിശ്രിതവുമായി താനാളൂര്‍ സ്വദേശി പിടിയില്‍

Copy LinkWhatsAppFacebookTelegramMessengerShare

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1155 ഗ്രാം സ്വര്‍ണമിശ്രിതവുമായി താനാളൂര്‍ സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. മലപ്പുറം താനാളൂര്‍ സ്വദേശിയായ ചെറുപറമ്പില്‍ മുഹമ്മദ് ഹിലാലുദീനില്‍ (29) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.

ഇന്നു രാവിലെ അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഹിലാലുദീന്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വില മതിക്കുന്ന 1155 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നുമാണ് കസ്റ്റംസ് സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്.

പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കും. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ 50000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് ഹിലാലുദീന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!