
കോട്ടക്കൽ : കുഴിപ്പുറം കവലയിൽ ബൈക്ക് മതിലിൽ ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് പരേതനായ എട്ടുവീട്ടിൽ അലവിയുടെ മകൻ എട്ടുവീട്ടിൽ മൊയ്തീൻ കുട്ടി (51) ആണ് മരിച്ചത്. 13 ന് ആണ് അപകടം. കോട്ടക്കലേക്ക് പോകുമ്പോൾ ബൈക്ക് മതിലിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ ഇന്ന് രാവിലെ ആണ് മരണപ്പെട്ടത്