ഫറോഖ് പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ദമ്പതിമാരില്‍ യുവാവിന്റെ മൃതദേഹം കിട്ടി

കോഴിക്കോട്: കോഴിക്കോട് ഫറോക് പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ദമ്പതിമാരില്‍ യുവാവിന്റെ മൃതദേഹം ഫറോക് പുഴയില്‍ നിന്ന് കണ്ടെത്തി. മഞ്ചേരി സ്വദേശി ജിതിന്‍ (31)ആണ് മരിച്ചത്. കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ജിതിന്റെ ഭാര്യ വര്‍ഷയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെയാണ് ഫറോക് പാലത്തില്‍ നിന്നും ഇരുവരും പുഴയില്‍ ചാടിയത്. കുടുംബപരമായ പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് അറിയിച്ചിരുന്നു.

മഞ്ചേരി സ്വദേശികളായ ജിതിന്‍-വര്‍ഷ ദമ്പതികളാണ് ഫറോക്ക് പുതിയ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. എന്നാല്‍ വര്‍ഷയെ ഉടന്‍ രക്ഷപ്പെടുത്തി. തോണിക്കാരന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയായിരുന്നു. പൊലീസ്, ഫയര്‍ ഫോഴ്‌സ്, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം.

error: Content is protected !!