പിതാവിനൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ടു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവള്ളൂർ പഞ്ചായത്ത് വട്ടപ്പറമ്ബ് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാന്റെ (13) മൃതദേഹമാണ് കിട്ടിയത്.

പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. അടിയൊഴുക്കുള്ള തോട്ടിൽ കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആറരയോടെ കുട്ടിയെ കിട്ടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏഴാം ക്ലാസ്

വിദ്യാർഥിയാണ്

error: Content is protected !!