വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

പെരിന്തൽമണ്ണ : വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പെരിന്തൽമണ്ണയിൽ വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂർക്കനാട് സ്വദേശിയുമായി ഇന്നാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. രണ്ടാഴ്ച മുൻപാണ് ഇവരുടെ നിക്കാഹ് കഴിഞ്ഞത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: ഫവാസ്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!