ബസ് കാത്തിരിപ്പ് കേന്ദ്രം സമർപ്പണവും , ആദരവും നടന്നു.

തിരൂരങ്ങാടി: ചെമ്മാട് ഹിദായ നഗർ ഒരുമ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ദാറുൽ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിക്ക് സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും,അസോസിയേഷൻ പരിധിയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുമ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. പി മജീദ് ഹാജി നിരവഹിച്ചു. വിദ്യാർത്ഥി കൾക്കുള്ള ആദരം തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ വി. വി ആയിഷുമ്മു, പി. കെ അസീസ്, പി. ടി ഹംസ, സോനാ രതീഷ് റെസിഡൻസ് ഭാരവാഹികളായ ഫൈസൽ ചെമ്മാട്, എ. വി നാസ്സർ, കെ. പി ഹബീബ് റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

error: Content is protected !!