Sunday, February 15

റിമോട്ട് ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചതറിഞ്ഞ കുട്ടിയുടെ വല്ലിമ്മയും മരിച്ചു

വൈലത്തൂർ : അയൽ വീട്ടിലെ റിമോട്ട് ഗേറ്റിൽ തല കുടുങ്ങി 9 വയസ്സുകാരൻ മരിച്ചത് അറിഞ്ഞ , കുട്ടിയുടെ വല്ലിമ്മയും മരിച്ചു. മരണവാർത്ത അറിഞ്ഞ ആഘാതത്തിൽ ഹൃദയ സ്തംഭനം ഉണ്ടായാണ് മരണം എന്നാണ് അറിയുന്നത്. കുട്ടിയുടെ പിതാവ്, ചിലവിൽ സ്വദേശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ഗഫൂറിന്റെ ഉമ്മ യും കുഞ്ഞലവി ഹാജിയുടെ ഭാര്യ വൈലത്തൂർ ചിലവിൽ സ്വദേശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസ്യ ഹജ്ജുമ്മയാണ് മരിച്ചത്. ഭർത്താവ് ചിലവിൽ മഹല്ല് പ്രസിഡന്റ് കുഞ്ഞലവി ഹാജിയുടെ ഭാര്യയാണ്.. കബറടക്കം ഇന്ന് നടക്കും.

വ്യാഴാഴ്ച വൈകുന്നേരം 4 മണിക്കാണ് സിനാൻ മരണപ്പെട്ടത്. അസർ നിസ്കാരത്തിനായി അയൽ വീട്ടിലെ ഗേറ്റിലൂടെ പോകുമ്പോഴാണ് ദുരന്തം ഉണ്ടായത്. സിനന്റെ കബറടക്കം പോസ്റ്മോർട്ടത്തിന് ശേഷം ചിലവിൽ ജുമാ മസ്ജിദിൽ നടക്കും.

error: Content is protected !!