“വർണ്ണക്കൂടാരം” കുട്ടികൾക്കായി തുറന്ന് കൊടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare

GMUP സ്കൂൾ പാറക്കടവ് 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മാതൃകാ പ്രീ – പ്രൈമറി “വർണ്ണക്കൂടാരം” ബഹുമാനപ്പെട്ട വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ ശ്രീ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉത്ഘാടനം ചെയ്‌തു. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി NM സുഹറബി പരിപാടിയിൽ അധ്യക്ഷയായിരുന്നു. ശാസ്ത്രീയമായ പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രാദേശിക പ്രസക്തവും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്ക് പ്രാധാന്യവും നൽകുന്നതാണെന്ന് MLA അഭിപ്രായപ്പെട്ടു. മൂന്നിയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഹനീഫ ആചാട്ടിൽ, PP അബുദുൽ മുനീർ മാസ്റ്റർ ( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), ശ്രീമതി CP സുബൈദ ( വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ), ശ്രീ കല്ലൻ ഹുസൈൻ ( വാർഡ് member), ശ്രീ മണമ്മൽ ശംസുദ്ധീൻ ( വാർഡ് മെമ്പർ ) BPC ശ്രീ സുരേന്ദ്രൻ MV, ശ്രീ NM അൻവർ സാദത്ത് ( SMC ചെയർമാൻ ), എന്നിവർ സംസാരിച്ചു. DPO ശ്രീ സുരേഷ് കോളശേരി പദ്ധതി വിശദീകരണം നടത്തി. പരിപാടിയിൽ PTA പ്രസിഡന്റ്‌ ശ്രീ PP അബ്ദുൽ ഗഫൂർ സ്വാഗതവും ഹെഡ്മിസ്ട്രെസ്സ് ശ്രീമതി രേഖ ഇ നന്ദിയും പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!