Tuesday, October 14

ഫോൺ വിളിക്ക് ചെലവേറും, ജിയോയും ചാർജ് കൂട്ടി

മുംബൈ: എയർടെലിനും വോഡാഫോൺ ഐഡിയക്കും പിന്നാലെ റിലയൻസ് ജിയോയും ടെലികോം താരിഫ് ഉയർത്തി. പ്രീ പെയ്ഡ് ടെലികോം നിരക്കുകൾ 20 ശതമാനം വരെയാണ് വർധിപ്പിച്ചത്. ഡിസംബർ ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ വിവിധ പ്ലാനുകളിൽ 20 മുതൽ 25ശതമാനംവരെയാണ് വർധന വരുത്തിയത്. എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയ 20-25ശതമാനം വരെ താരിഫ് വർധിപ്പിച്ചു. ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന വരുത്തിയത്.

error: Content is protected !!