
ഒരു മാസം മുമ്പാണ് പ്രസവിച്ചത്
കാസർകോട് : ഭർത്താവ് ഗൾഫിൽ നിന്ന് വന്ന ദിവസം യുവതി കുഴഞ്ഞു വീണു മരിച്ചു. കുമ്പള ആരിക്കാടി മുഹിയദ്ധീൻ നഗറിലെ ആശ്രഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. മഞ്ചേശ്വരം മർത്തനയിലെ അബ്ദുല്ല – ആയിഷ ദമ്പതികളുടെ മകളാണ്. ഒരു മാസം മുമ്പാണ് യുവതി പ്രസവിച്ചത്. ദുബായിലയിരുന്ന ഭർത്താവ് അഷ്റഫ് ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. രണ്ട് വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ ഭർത്താവിന്റെ കയ്യിൽ കൊടുത്ത് അടുക്കളയിലേക്ക് പോയതായിരുന്നു. അവിടെ കുഴഞ്ഞു വീണ സഫാനയെ കുമ്പളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.