തിരൂരങ്ങാടി: കേരളത്തിൽ പെട്രോൾ ഡീസൽ വില മറ്റു സംസ്ഥാനങ്ങളിലെ പോലെ കുറയ്ക്കണ മെന്നും രൂക്ഷമായ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം തടയുക,വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള കെ എസ് ഇബി നീക്കത്തിൽ നിന്നും പിൻ തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി.താഴെ കോഴിച്ചെനയിൽ നിന്നാരംഭിച്ച മാർച്ച് തെന്നല വില്ലേജിന് മുന്നിൽ കെ.പി.സിസി സെക്രട്ടറി അഡ്വ.ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് നാസർ കെ തെന്നല, ഡിസിസി മെമ്പർ വി.ടി.രാധാകൃഷ്ണൻ, വി.പി ഭാസ്കരൻ,സുധീഷ് അമ്പലവട്ടം,ഖാദർ പന്തക്കൻ, മണ്ഡലം പ്രസിഡണ്ടുമാരായ പാറയിൽ ബാപ്പു, ഷംസുദ്ധീൻ പൂക്കിപറമ്പ്,നിഷാദ്, അറക്കൽ കൃഷ്ണൻ, ബുഷുറുദ്ധീൻ തടത്തിൽ, കെ.വി സൈതാലി തെന്നല, അക്ബർ വരിക്കോട്ടിൽ ,ജഹാൻഷ മുണ്ടശ്ശേരി,ഫവാസ് ബാബു എന്നിവർ സംസാരിച്ചു.