Tag: Kpcc

കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടി ; നവകേരള ബസ് കടന്നുപോകുന്ന വഴിയില്‍ കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ സമരം
Kerala

കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടി ; നവകേരള ബസ് കടന്നുപോകുന്ന വഴിയില്‍ കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ സമരം

തിരുവനന്തപുരം: ഡിജിപി ഓഫീസിലേയ്ക്ക് കെപിസിസി നടത്തിയ മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നവകേരള ബസ് കടന്നുപോകുന്ന വഴിയില്‍ കറുത്ത വസ്ത്രങ്ങളിഞ്ഞ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ പ്രതിഷേധം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സമീപത്ത് പൊലീസുകാരും നിലയുറപ്പിച്ചിട്ടുണ്ട്. കെഎസ്യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസിന്റെയും സിപിഎമ്മിന്റെയും ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഡിജിപി ഓഫീസിലേക്ക് കെപിസിസി മാര്‍ച്ച് നടത്തിയത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധ മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡിന്...
Kerala, Malappuram, Other

കെപിസിസി മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമം കാടത്തവും ജനാധിപത്യ വിരുദ്ധവും ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് കെ.പി.സി.സി നടത്തിയ മാര്‍ച്ചില്‍ പോലീസ് നടത്തിയ അതിക്രമം തനി കാടത്തവും, ക്രൂരവും,ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെ.പി.സി.സി അദ്ധ്യക്ഷന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളിരിക്കുന്ന വേദിയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു കൊണ്ടിരിക്കെ ടിയര്‍ ഗ്യാസും, ജലപീരങ്കിയും പ്രയോഗിച്ച പോലീസിന്റെ നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുക തന്നെ ചെയ്യുമെന്നും നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ ശക്തമായി നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് വിഡി സതാശന്‍ വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ടിയര്‍ ...
Local news, Malappuram

സ്ഥാനാരോഹണവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

വേങ്ങര : കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍റ്റ് മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. നിയോജമണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ പി പി ആലിപ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് നഹ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കരീം കാബ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സിദ്ധീഖ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ കെ ആലി മൊയ്ദീന്‍, പി പി എ ബാവ, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം എന്‍ ആശിഖ്, മാസ് റിലീസ് സെല്‍ ഭാരവാഹികളായ വി പി കുഞ്ഞിമുഹമ്മദ് ഹാജി, കെ.കുഞ്ഞിമൊയ്ദീന്‍,മുസ്തഫ പുള്ളി ശ്ശേരി, സലിം മാസ്റ്റര്‍, ഹസ്സന്‍ പി കെ, സക്കീര്‍ ഹാജി, കെ.ഗംഗാധരന്‍, വിജയന്‍കാളങ്ങാടന്‍,കബീര്‍ ആസാദ്,അസ്ലം എന്‍ കെ ,എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് ചെയര്‍...
Other

യുഡിഎഫ് പഞ്ചായത്തിനെതിരെ സമരം; ഡിസിസി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

തിരൂരങ്ങാടി:യുഡിഎഫ് ഭരിക്കുന്ന നന്നമ്പ്ര പഞ്ചായത്തിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.പി.കെ തങ്ങളെ നീക്കി, അന്വോഷണ വിധേയമായി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റും ചെയ്തു. കെ.പി.സി.സി യാണ് നടപടി എടുത്തത്. നന്നമ്പ്ര പഞ്ചായത്തിന്റെ വാഹനം മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു കണ്ടെത്തിയ സംഭവത്തില്‍ കെപികെ തങ്ങള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പിന്നീട് എല്‍ഡിഎഫ് കക്ഷികളോടൊപ്പം ചേര്‍ന്ന് പഞ്ചായത്തിനെതിരെ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. .മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് കെ.പി.കെ തങ്ങളോട് ഡി.സി.സി പ്രസിഡന്റ് അഡ്വ:വി.എസ് ജോയി നിര്‍ദേശിച്ചെങ്കിലും അത് ചെവികൊള്ളാതെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിനെതിരെ ഡി.സി.സി, കെ.പിസി.സിക്ക് പരാതി നല്‍കുകയായിരുന്നു. കെ.പി.സിസി ജനറല്‍ സെക്രട്ടറി അഡ്വ:പി.എ സലീം പരാതിയെ കുറിച്ച് പ്രാഥമികമായ...
Local news

എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്നല വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

തിരൂരങ്ങാടി: കേരളത്തിൽ പെട്രോൾ ഡീസൽ വില മറ്റു സംസ്ഥാനങ്ങളിലെ പോലെ കുറയ്ക്കണ മെന്നും രൂക്ഷമായ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം തടയുക,വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള കെ എസ് ഇബി നീക്കത്തിൽ നിന്നും പിൻ തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി.താഴെ കോഴിച്ചെനയിൽ നിന്നാരംഭിച്ച മാർച്ച് തെന്നല വില്ലേജിന് മുന്നിൽ കെ.പി.സിസി സെക്രട്ടറി അഡ്വ.ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് നാസർ കെ തെന്നല, ഡിസിസി മെമ്പർ വി.ടി.രാധാകൃഷ്ണൻ, വി.പി ഭാസ്കരൻ,സുധീഷ് അമ്പലവട്ടം,ഖാദർ പന്തക്കൻ, മണ്ഡലം പ്രസിഡണ്ടുമാരായ പാറയിൽ ബാപ്പു, ഷംസുദ്ധീൻ പൂക്കിപറമ്പ്,നിഷാദ്, അറക്കൽ കൃഷ്ണൻ, ബുഷുറുദ്ധീൻ തടത്തിൽ, കെ.വി സൈതാലി തെന്നല, അക്ബർ വരിക്കോട്ടിൽ ,ജഹാൻഷ മുണ്ടശ്ശേരി,ഫവാസ് ബാബു എന്നിവർ സംസാരിച്ചു. ...
error: Content is protected !!