Wednesday, September 17

ഉമ്മയുടെ വീട്ടിൽ വിരുന്നുവന്ന ഒന്നാം ക്ലാസ് വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ

തിരൂർ : അവധി ദിനത്തിൽ ഉമ്മയുടെ വീട്ടിൽ വിരുന്നു വന്ന ഒന്നാം ക്ലാസ് വിദ്യാർഥി വീടിനടുത്ത് പഞ്ചായത്ത് കുളത്തിൽ മുങ്ങിമരിച്ചു. പറവണ്ണ
അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത്
വളപ്പിൽ ഷിഹാബിന്റെയും തിരൂർ ബി പി അങ്ങാടി കോട്ടത്തറ സ്വദേശി ചേലൂർ പൂത്തിരി ഷാഹിദയുടെയും മകൻ എം.പി.മുഹമ്മദ്
ഷെഹ്സിൻ (6) ആണ് മരിച്ചത്. താഴെപ്പാലം
ഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി യാണ്. ബി.പി. അങ്ങാടി കോട്ടത്തറയിലെ തലക്കാട് പഞ്ചായത്ത് കുളത്തിലാണ് മുങ്ങി മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ന് ആണ് സംഭവം. അവധി ദിനത്തിൽ കോട്ടത്തറയിലെ ഉമ്മയുടെ
വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഷെഹസിൻ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച മൃതദേഹം കബടക്കും. മുഹമ്മദ് ഷാദിൽ,
സഹോദരനാണ്.

ഷെഹ്സിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് വെള്ളിയാഴ്‌ച ഫാത്തിമ മാതാ എൽ.പി സ്കൂളിന് അവധിയായിരിക്കും.

error: Content is protected !!