Monday, August 18

ഉക്രയിനിൽ നിന്നുള്ള ആദ്യത്തെ വിദ്യാർത്ഥി സംഘമെത്തി

യുദ്ധം കൊടുമ്പിരി കൊണ്ട ഉക്രയിനിൽ നിന്നുള്ള ആദ്യത്തെ വിദ്യാർത്ഥി സംഘം സുരക്ഷിതമായി നാട്ടിലെത്തി. മലപ്പുറത്ത് നിന്നുള്ള 4

വിദ്യാർത്ഥികളാണ് ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ വിദ്യാർത്ഥി കളെ ബന്ധുക്കളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഒരു ആണ്കുട്ടി ഉൾപ്പെടെ 4 പേരാണ് ഉള്ളത്.

പരപ്പനങ്ങാടി പുത്തൻപീടിക ചെട്ടിയാൻ പറമ്പിൽ മുഹമ്മദ് ആശ്രഫിന്റെ മകൾ സനം,

https://youtu.be/OuCCFH3q7YA

കുറ്റിപ്പുറം മൂടാൽ സ്വദേശി പരപ്പാറ സിദ്ധീഖിന്റെ മകൻ അമർ അലി,

കോട്ടക്കൽ കുറുകത്താണി ഫാത്തിമ സുഹ്റയുടെ മകൾ പി കെ തൻസീഹ സുൽത്താന, പെരുമണ്ണ കോഴിച്ചെന വൈലിശ്ശേരി അബ്ദുൽ റഷീദ്, ഖദീജ എന്നിവരുടെ മകൾ ഫാത്തിമ ഖുലൂദ എന്നിവരാണ് എത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുംബൈയിൽ നിന്നുള്ള വിമാനത്തിലാണ് എത്തിയത്. ഇന്ന് രാത്രി 7 മണിക്ക് 9 വിദ്യാർഥികൾ കൂടി എത്തി

error: Content is protected !!