ജില്ലയിലെ ആദ്യ മോഡല്‍ എഡ്യൂക്കേഷന്‍ തിയേറ്ററിന് ചെട്ടിയാന്‍ കിണറില്‍ തുടക്കം

Copy LinkWhatsAppFacebookTelegramMessengerShare

പഠനത്തിന്റെ തീയേറ്റര്‍ കാഴ്ചയൊരുക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ മോഡല്‍ എഡ്യൂക്കേഷന്‍ തിയേറ്ററിന് ജില്ലയില്‍ തുടക്കം. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെട്ടിയാന്‍ കിണര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പദ്ധതിക്ക് തുടക്കമായത്. കോണ്‍ഫറന്‍സ് ഹാള്‍, ഇന്ററാക്ടീവ് ബോര്‍ഡ്, സ്മാര്‍ട്ട് പോഡിയം, ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള സംവിധാനം, ഡിജിറ്റല്‍ പഠന സാമഗ്രികള്‍ വികസിപ്പിക്കല്‍, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയ സംവിധാനങ്ങളാണ് എഡ്യൂക്കേഷണല്‍ തിയേറ്ററില്‍ ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ പഠനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിട്ട പ്രതിസന്ധികളെ മറികടക്കാനുള്ള പൊതു സൗകര്യങ്ങളാണ് തിയേറ്ററിനെ വ്യത്യസ്തമാക്കുന്നത്. ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടമാകാതിരിക്കുക എന്നതാണ് എഡ്യൂക്കേഷനല്‍  തിയേറ്ററിന്റെ ലക്ഷ്യം.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം യാസ്മിന്‍ അരിമ്പ്ര അധ്യക്ഷനായി. ഡോ. ഇ.ആര്‍. ശിവപ്രസാദ് പദ്ധതി വിശദീകരിച്ചു. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍, വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ പൊതുവത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മുസ്തഫ കളത്തിങ്ങല്‍, പ്രിന്‍സിപ്പല്‍ എന്‍.സുനിത പി. കുഞ്ഞാലന്‍ കുട്ടി, പി.ടി.എ പ്രസിഡന്റ് കെ. ശംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!