Sunday, August 17

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചു. ഒരു വടക്കൻ ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

യാത്രികനേയും ഇയാളുമായി സമ്പർക്കം പുലർത്തിയവരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

മലാവി, സാംബിയ, മഡഗസ്ക്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കർശനമാക്കിയിട്ടുണ്ട്.

error: Content is protected !!