Thursday, November 27

മാലിന്യങ്ങൾ തള്ളിയ ആളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു


കണ്ണമംഗലം പൂച്ചോലമാട് നൊട്ടപ്പുറം ഇറക്കത്തില്‍ സ്ഥിരമായി മാലിന്യം തള്ളുന്ന വേങ്ങരയിലെ കാന്റീൻ ജീവനക്കാരനെ ക്ലീന്‍ പൂച്ചോലമാട് പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി അവിടെ ഉണ്ടായിരുന്ന മുഴുവന്‍ മാലിന്യങ്ങളും വാരിച്ചു.

നൗഫൽ ചുക്കന്‍, സിറാജ് താട്ടയില്‍ , അസീസ് Op, ഷറഫുദ്ധീൻ താട്ടയില്‍, സല്‍മാന്‍ ഫാരിസ് M, റഹൂഫ് Op, ഫിറോസ് pp എന്നിവർ പങ്കെടുത്തു.

blob:https://tirurangaditoday.in/c4c579e5-e46e-41cf-960c-bbdd265421b3
വീഡിയോ

മാസങ്ങൾക്കു മുമ്പ് ഇതുപോലെ വേസ്റ്റ് നിക്ഷേപിച്ചവരെ കൊണ്ട് തന്നെ ക്ലീൻ പൂച്ചോലമാടിന്റെ നേതൃത്വത്തിൽ വാരിച്ചിരുന്നു. ഇനിയും ഇതുപോലെ വേസ്റ്റ് ഇടുന്നവർക്ക് എതിരെ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് ക്ലീൻ പൂച്ചോലമാട് പ്രവർത്തകർ അറിയിച്ചു.

error: Content is protected !!