കലഞ്ഞൂര്‍ ; കെഐപി കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിതിരിവ്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചാണ് അനന്തു ഭവനില്‍ അനന്തുവിനെ (28) കൊലപ്പെടുത്തിയതെന്ന് പ്രതി കലഞ്ഞൂര്‍ കുടുത്ത ശ്രീഭവനം വീട്ടില്‍ ശ്രീകുമാര്‍ അടിച്ചു കൊന്ന് കനാലില്‍ തള്ളിയത്. മൃതദേഹം കണ്ടെത്തിയതിനു തൊട്ടടുത്തുള്ള റബര്‍ എസ്റ്റേറ്റിലാണ് കൊല നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് അനന്തുവിനെ കാണാനില്ലെന്ന പരാതി ഉണ്ടായത്. തുടര്‍ന്നാണ് കെഐപി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎസ്പി കെ. ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശ്രീകുമാറിനെ (37) പിടികൂടിയത്. കുളത്തുമണ്ണില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശ്രീകുമാറിനെ ബുധനാഴ്ച രാത്രി സാഹസികമായാണ് പൊലീസ് പിടി കൂടിയത്. ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ അനന്തുവും ശ്രീകുമാറും തമ്മില്‍ വാക്കേറ്റം നടന്നിട്ടുണ്ടെന്ന സൂചനയാണ് പൊലീസിന് പിടിവള്ളിയായത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം കണ്ടെത്തിയതിനു തൊട്ടടുത്തുള്ള റബര്‍ എസ്റ്റേറ്റിലാണ് കൊല നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ വേണ്ടി കുറെ നേരം കാത്തു. സുഹൃത്തുക്കള്‍ മടങ്ങിയതിനു പിന്നാലെ അനന്തു ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ പിന്നിലൂടെ എത്തി കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു. മൃതദേഹം സംഭവ സ്ഥലത്ത് നിന്നു 400 മീറ്ററോളം അകലെയുള്ള കനാലിലേക്ക് തോളില്‍ ചുമന്ന ശേഷം വലിച്ചിഴച്ച് ഉപേക്ഷിക്കുകയായിരുന്നു. പ്രതി ഉപേക്ഷിച്ച കമ്പിവടിയും അനന്തുവിന്റെ മൊബൈല്‍ ഫോണും കനാലില്‍ നിന്നു പൊലീസ് കണ്ടെത്തി.
ആടിനെ കെട്ടാന്‍ ഉപയോഗിച്ചിരുന്ന കമ്പിവടി നേരത്തെ തന്നെ സംഭവ സ്ഥലത്ത് ശ്രീകുമാര്‍ ഒളിപ്പിച്ചിരുന്നു. ശ്രീകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാര്‍, എസ്ഐമാരായ ദിജേഷ്, രഞ്ജിത്ത് കുമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.