രേഷ്മയുടെ കൺസഷൻ കാർഡ് വീട്ടിൽ എത്തി കൈമാറി കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ കാർഡ് വീട്ടിലെത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി കാക്കനാട് ഡിപ്പോയിലെ ജീവനക്കാർ കൺസഷൻ പാസ് വീട്ടിലെത്തി കൈമാറിയത്.

ഈ മാസം 20 നായിരുന്നു മകളുടെ കൂടെ കൺസഷൻ പാസ് പുതുക്കാനായി പോയ പ്രേമനനെ കാക്കനാട് കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ ക്രൂരമായി മർദിച്ചത്.കൺസഷൻ കാർഡ് പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ, മുൻപ് അത് ഹാജരാക്കിയത് ആണെന്നും പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണ്ടെന്നും പ്രേമൻ പറഞ്ഞതിനെ തുടർന്നാണ് ഡിപ്പോയിലെ ജീവനക്കാർ പ്രേമനനെ മകളുടെ മുന്നിൽ വച്ച് മർദിച്ചത്.

ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ ചർച്ചയായിരുന്നു.സംഭവത്തിൽ കെഎസ്ആർടിസി എംഡി മാപ്പ് ചോദിക്കുകയും, അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

error: Content is protected !!