നിങ്ങളുടെയെല്ലാം ഫോണിൽ നല്ല വലിയ ശബ്ദത്തോടെ മെസ്സേജ് വരും; സംഭവം ഇതാണ്

കേരളത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നാളെ വലിയ ശബ്ദത്തോടെ ‘എമര്‍ജന്‍സി അലെര്‍ട്ട്’ ഉണ്ടാകാമെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളില്‍ അടിയന്തര അറിയിപ്പുകള്‍  മൊബൈല്‍ഫോണില്‍ ലഭ്യമാക്കാനുള്ള സെല്‍ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്.

മൊബൈൽ നെറ്റ്‌വർക്ക് പരിഗണിക്കാതെ തന്നെ ഒരു പ്രത്യേക പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയയ്‌ക്കാൻ മൊബൈൽ ഓപ്പറേറ്റർമാരെ അനുവദിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സിബിഎസ് . അലേർട്ട് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും യഥാർത്ഥ അടിയന്തര സാഹചര്യത്തിൽ ആളുകളിലേക്ക് എത്താൻ ഇത് ഉപയോഗിക്കാനാകുമെന്നും ഉറപ്പാക്കാനാണ് എൻഡിഎംഎ ഈ പരിശോധനകൾ നടത്തുന്നത്. വിവധ മേഖലകൾ തിരിച്ചു ഉപയോഗിക്കാമെന്നതിനാൽ മെച്ചപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയാൻ എൻഡിഎംഎയെ ടെസ്റ്റുകൾ സഹായിക്കുന്നു.

ഈ ടെസ്റ്റ് അലേർട്ടുകൾ “യഥാർത്ഥ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നില്ല” എന്നും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ “സാമ്പിൾ ടെസ്റ്റി് മെസേജ്” എന്ന് വ്യക്തമായി ലേബൽ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും കോമൺ അലെർടിങ് പ്രോട്ടോക്കോൾ പദ്ധതി നടപ്പിലാക്കുക.

മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോഴും മറ്റും അലര്‍ട്ട് ബോക്സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെല്‍ ബ്രോഡ്കാസ്റ്റ്.  അപകടമുന്നറിയിപ്പുകള്‍ ഒക്ടോബര്‍ മുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമണ്‍ അലെര്‍ട്ടിങ് പ്രോട്ടോകോള്‍ പദ്ധതി. മൊബൈല്‍ ഫോണിനു പുറമെ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ സമാനമായ അലെര്‍ട്ട് നല്‍കാനും ശ്രമം നടക്കുന്നുണ്ട്. ആവശ്യമായ മേഖലകള്‍ തിരിച്ച് അറിയിപ്പു നല്‍കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. 

error: Content is protected !!