Tuesday, July 15

നിർമാണത്തിലുള്ള കെട്ടിടത്തിൽ നിന്ന് വീണ് ഉടമ മരിച്ചു

വേങ്ങര : നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് ഉടമ മരിച്ചു. ഗാന്ധിക്കുന്നിലെ പരേതരായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ അബ്ദുള്ളക്കുട്ടിയുടെയും ഇത്തീമക്കുട്ടിയുടെ മകൻ മുഹമ്മദ് ദിലീഫ് 49 ആണ് മരിച്ചത്. വ്യാഴായ്ച രാവിലെ 10 മണിയോടെയാണ് അപകടം. ഉടനെ വേങ്ങരയിലേയും കോട്ടക്കലിലേയും സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ :റഷീദ
മക്കൾ :ജസ, റിബ,ഇൻഷ, ആലിം അബ്ദുള്ള
സഹോദരങ്ങൾ മുഹമ്മദ് റാഫി , സക്കീർ , സജീർ , മുനീറ

error: Content is protected !!