
തിരൂരങ്ങാടി : തിരൂരങ്ങാടി വെള്ളിനക്കാട് ഒറ്റക്ക് താമസിക്കുന്നയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളക്കാട്ടിൽ അബ്ദുൽ റഹ്മാൻ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോൺ ബെല്ലടിക്കുന്നത് കേട്ട് അയൽ വാസികൾ പോയി നോക്കിയപ്പോഴാണ് കണ്ടത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി