വഴിനടക്കാൻ പോലും സൗകര്യങ്ങളില്ലാത്ത 30 ഓളം കുടുംബങ്ങൾക്ക് യാത്രാ സൗകര്യങ്ങളൊരുങ്ങുന്നതും പ്രദേശത്തെ മുഴുവന്‍ ജനങ്ങൾക്കും പള്ളി മദ്രസ എന്നിവിടങ്ങളിലേക്ക് വളരെവേഗം എത്തിപ്പെടാൻ സഹായകമാകുന്നതുമാണ് പ്രസ്തുത റോഡ്. എന്നാൽ ഒന്നര കി.മീ ദൂരം വരുന്ന ഈ റോഡിൽ ഏതാണ്ട് 20 മീറ്ററോളം ദൂരമാണ് വിവാദമായിട്ടുളളത്. അടിസ്ഥാന സൗകര്യം ഒരുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ട വാർഡ് മെമ്പർ അതിന് മുതിരാതെ ഭൂമാഫിയകളുടെ താൽപര്യത്തിന് കീഴ്പെട്ട് ഈ സതുദ്യമം തകർക്കാനാണ് ശ്രമിക്കുന്നത്. തീർത്തും സ്വകാര്യ ഭൂമികളിലൂടെ നിർമ്മിക്കുന്ന ഈ റോഡ് പഞ്ചായത്തിന് വിട്ട് നൽകാൻ തയ്യാറായിട്ടും അതേറ്റെടുക്കാൻ വെെമനസ്യം കാണിക്കുകയാണ്. പഞ്ചായത്ത് ഈ റോഡ് ഏറ്റെടുത്ത് വാഹന ഉപയോഗത്തിന് സാധ്യമാക്കുന്ന നടപടി സ്വീകരിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.
നന്നമ്പ്ര പഞ്ചായത്ത് മുൻ വെെസ് പ്രസിഡൻറായിരുന്ന കെ.പി.കെ തങ്ങൾ മാർച്ച് ഉത്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സാബിത്ത് തങ്ങൾ അധ്യക്ഷത വഹിച്ച മാർച്ച് അൻസാർ കുണ്ടുവായിൽ സ്വാഗതവും വി.കെ ഹംസ, 15 -ാം വാർഡ് മെമ്പര്‍ ഷാഹുൽ ഹമീദ് എന്നിവർ അഭിവാദ്യം അർപ്പിച്ചു. സി.കെ ഖലീൽ നന്ദിയും അറിയിച്ചു.