പന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു 2 പേർക്ക് പരിക്ക്

നന്നമ്പ്ര : തെയ്യാലയിൽ പന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു വെന്നിയൂർ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 10:30ഓടെ ആണ് അപകടം. തയ്യാലയിൽ നിന്നും വെന്നിയൂരിലേക്കുള്ള യാത്രയിൽ ആണ് സംഭവം. വെന്നിയൂർ സ്വദേശികളായ മുഹ്സിൻ, മുഹമ്മദ് ഷിബ്ലി (20) എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ രണ്ടു പേരെയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ ചികിത്സ നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

error: Content is protected !!