
കൊടിഞ്ഞി കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ ഹുബ്ബ് റസൂൽ പ്രഭാഷണം നബിദിനാഘോഷവും നടന്നു.
ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് നടന്ന പ്രഭാഷണം കോറ്റത്തങ്ങാടി ജുമാഅത്ത് പള്ളി ഖത്തീബ് മുഹമ്മദ് നവാസ് ദാരിമി ഉദ്ഘാടനം ചെയ്തു. മദ്രസ ജനറൽ സെക്രട്ടറി പാട്ടശ്ശേരി സിദ്ദീഖ്ഹാജി സ്വാഗതവും പ്രസിഡന്റ് ഇ. സി. കുഞ്ഞിമരക്കാർ അധ്യക്ഷതവഹിച്ചു.
ഉസ്താദ് സലാഹുദ്ദീൻ ഫൈസി വെന്നിയൂർ ഹുബ്ബ് റസൂൽ പ്രഭാഷണം നടത്തി.
പനക്കൽ മുജീബ് ഹാജി നന്ദി പറഞ്ഞു.
ഞായറാഴ്ച രാവിലെ 7 മണിക്ക് മദ്രസ പ്രസിഡണ്ട് ഇ. സി. കുഞ്ഞിമരക്കാർ ഹാജി പതാക ഉയർത്തി. തുടർന്ന് ഘോഷയാത്രയും മൗലീദ് പാരായണവും അന്നദാനവും നടന്നു. ഘോഷയാത്രയിൽ രക്ഷിതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ലഭിച്ചു. മിഠായി, മധുര പാനീയം, ബിസ്കറ്റ്, ലൈവ് ജ്യൂസ് എന്നിവ നൽകി സ്വീകരിച്ചു.
വാർത്തകൾ വാട്‌സ്ആപ്പിൽ വേഗത്തിൽ ലഭിക്കാനായി ഇതിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക https://chat.whatsapp.com/EnrhjOupC4cG3vRSrokuXd
വൈകിട്ട് നാലുമണിക്ക് വിദ്യാർത്ഥികളുടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. മഗ്രിബിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ മദറസ സദർ ഉസ്താദ് അഷ്റഫ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.
EC കുഞ്ഞി മരക്കാർ ഹാജി, പാട്ടശ്ശേരി സിദ്ദീഖ് ഹാജി, പനക്കൽ മുജീബ് ഹാജി, മുഹമ്മദ് നവാസ് ദാരിമി, ഇബ്രാഹിം ഫൈസി, ഇബ്രാഹിം റഹ്മാനി, അഷ്റഫ് ഹുദവി, ശിഹാബ് ദാരിമി, ഹുസൈൻ കോയ മുസ്ലിയാർ എന്നിവർ സംസാരിച്ചു. സമസ്ത പൊതുപരീക്ഷയിൽ അഞ്ചാംക്ലാസിൽ ടോപ്പ് നേടിയ മുഹമ്മദ് ഷിബിലി പനമ്പിലായി എന്ന വിദ്യാർത്ഥിയെ ഒ എസ് എഫ് കമ്മറ്റി ഗോൾഡ് കോയിൻ നൽകി ആദരിച്ചു. ഫ്ലവർ ഷോ, ദഫ്, സ്കൗട്ട്, ബുർദ, കഥാപ്രസംഗം മറ്റു വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. വിദ്യാർഥികൾക്കെല്ലാം സമ്മാനവും വിതരണം ചെയ്തു.