തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു

വേങ്ങര. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു.
കൂരിയാട് ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് ചീരങ്ങൻ മുഹമ്മദ്‌ കൂട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള പുഴയോട് ചേർന്ന് നിൽക്കുന്ന ബിൽഡിങ്ങിന്റെ മതിലും  സംരക്ഷണ ഭിത്തിയയുമാണ് ഇടിഞ്ഞു വീണത്. രാവിലെ 8മണിയോടെയാണ് സംഭവം. 15മീറ്ററോളം നീളത്തിൽ പുഴയിലേക്ക് വീണു.   ആളപായമില്ല.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംഗിന്റെ പിറകിലെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. ദിവസവും നിരവധി തൊഴിലാളികൾ ഇരിക്കുന്ന സ്ഥലമാണ്. രാവിലെ തുടങ്ങിയ ചാറ്റൽ മഴ കാരണം തൊഴിലാളികൾ പുറത്ത് ഇറങ്ങാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.
ബാക്കികയം ഷട്ടർ തുറന്നതിനാൽ കടലുണ്ടി പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിയിട്ടുണ്ട്.

error: Content is protected !!