അനധികൃതമായി വയല്‍ നികത്തി വീട് നിര്‍മാണം ആരംഭിച്ചത് റവന്യൂ വകുപ്പ് പൊളിച്ചു പൂര്‍വ സ്ഥിതിയിലാക്കി

മൂന്നിയൂര്‍ കളിയാട്ടമുക്ക് പാടശേഖത്തിലെ കൃഷിയിടം നികത്തി വീട് നിര്‍മിക്കുന്നത് റവന്യൂ വകുപ്പ് തടഞ്ഞു. സ്ഥിരമായി നെല്‍കൃഷി നടത്താറുള്ള പാടത്ത് വീടുവെക്കാനായി തറയുടെ പണികള്‍ ആരംഭിച്ചിരുന്നു. നിര്‍മ്മാണം പ്രവര്‍ത്തികള്‍ രാവിലെ തിരൂരങ്ങാടി തഹസില്‍ദാര്‍ പി.എസ്. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പൊളിച്ച് നീക്കുകയായിരുന്നു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8

കൃഷിയിടത്തില്‍ വീടുനിര്‍മ്മിക്കാനുള്ള സ്വകാര്യവ്യക്തിയുടെ നീക്കത്തിനെതിരെ നേരത്തെ കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. നിയമം ലംഘിച്ച് ഭൂമി അനധികൃതമായി തരംമാറ്റിയത് പരിശോധിയില്‍ റവന്യൂ വകുപ്പ് കണ്ടെത്തുകയും ആര്‍ഡിഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുയുമായിരുന്നു. താലൂക്കില്‍ വരും ദിവസങ്ങളിലും നിയമലംഘനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമായി തുടരുമെന്ന് താഹസില്‍ദാര്‍ പി.എസ്. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

താഹസില്‍ദാര്‍ക്ക് പുറമെ ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.പ്രശാന്ത്, കെ.കെ. സുധീഷ്, സുനില്‍ ശങ്കര്‍, മൂന്നിയൂര്‍ വില്ലേജ് ഓഫീസര്‍ പ്രസാദ്, അബ്ദുല്‍ റസാഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു

blob:http://tirurangaditoday.in/f7d4aa6a-6a98-486f-94ea-1957ac33a9cf

പൊളിക്കുന്നതിന്റെ വീഡിയോ

error: Content is protected !!