വീടിന്റെ മേൽക്കൂര തകർന്നു വീണു, ഉറങ്ങിക്കിടന്ന കുടുംബം അദ്‌ഭുതകരമായി രക്ഷപ്പെട്ടു

പരപ്പനങ്ങാടി: വീട്ടുകാർ ഉറങ്ങിക്കൊണ്ടിരിക്കെ മേൽക്കൂര തകർന്നു വീണു. നെടുവ കോവിലകം പറമ്പിലെ വലിയവളപ്പിൽ സുനിതയുടെ വീടാണ് മേൽക്കൂര തകർന്നു വീണു അപകടത്തിലായത്. ഇന്നലെ  പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന സുനിതയും മക്കളായ വിജിത്, വിജീഷ് എന്നിവരും ഉറക്കത്തിലായിരുന്നു. ഇതിനിടെ വിജിത് വീടിനു ഇളക്കം തട്ടുന്നതുപോലെ തോന്നിയപ്പോൾ ഞെട്ടി ഉണരുകയായിരുന്നു. നോക്കിയപ്പോൾ അടുക്കളഭാഗത്തെ മേൽക്കൂര തകർന്നു വീഴാൻ തുടങ്ങിയിരുന്നു. ഉടൻ അമ്മയെയും അനിയൻ വിജിത്നെയും വിളിച്ചുണർത്തി വീടിനു പുറത്തേക്കു ഓടി രക്ഷപെടുകയായിരുന്നു. അപ്പോഴേക്കും മേൽക്കൂര പൂർണമായും തകർന്നു വീണു. സുനിതയുടെ ഭർത്താവ്  ഷാജി നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് കൂലിവേല ചെയ്താണ് സുനിതയുടെ കുടുംബം വീട് പുലർത്തിയിരുന്നത്. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നെങ്കിലും ആളപായമില്ലാതെ രക്ഷെപ്പട്ടത്തിന്റെ ആശ്വാസത്തിലാണ്‌ സുനിതയുടെ കുടുംബവും നാട്ടുകാരും.

error: Content is protected !!