Tuesday, October 14

വീടിന് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മിനിട്ടുകൾക്കുള്ളിൽ മോഷണം പോയി

തിരൂരങ്ങാടി: വീടിന് മുമ്പിൽ ഗേറ്റിൽ നിർത്തി പുറത്തിറങ്ങിയ ആളുടെ സ്കൂട്ടർ മോഷണം പോയി. കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശിയും പത്ര ഏജന്റുമായ എ എം അഷ്ഫാഖ് അലി ഉപയോഗിക്കുന്ന KL 65 F 968 ചുവപ്പ് കളർ സ്കൂട്ടറാണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരം 7.30 ന് ആണ് സംഭവം. ഗേറ്റിന് മുമ്പിൽ നിർത്തിയ ശേഷം ലൈറ്റിടാൻ പോയതായിരുന്നു. തിരിച്ചു വന്നപ്പോഴേക്കും ബൈക്ക് നഷ്ടപ്പെട്ടിരുന്നു. കൂട്ടുകാർ ആരെങ്കിലും മാറ്റിയതാകുമെന്ന ധാരണയിൽ ആയിരുന്നു. എന്നാൽ ഒരു വിവരവും ലഭിക്കാത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

error: Content is protected !!