
പരപ്പനങ്ങാടി : റോഡരികിൽ അപകടാവസ്ഥയിലായിലുള്ള മരം വീണ് യുവാവ് മരിച്ചു. ചെട്ടിപ്പടി ചൊക്കിടി ക്കടപ്പുറo താമസിക്കുന്ന മമ്മാലിന്റെ പുരക്കൽ സലാമിന്റെ മകൻ മുഹമ്മദ് ഹിഷാം(20) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം കൂട്ടുകാരനുമൊത്ത് കൂട്ടായിലേക്ക് സ്കൂട്ടറിൽ പോകും വഴി വാക്കാട് വെച്ചാണ് അപകടം. അപകടാവസ്ഥയിൽ നിൽക്കുന്ന മുറിച്ച് മാറ്റാത്ത മരം സ്കൂട്ടറിന്റെ പിറകിൽ ഇരിക്കുകയായിരുന്ന ഹിശാമിൻ്റെ ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്.
പ്രദേശവാസികൾ പരാതി കൊടുത്തിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം ഒരുപാട് പ്രതീക്ഷകൾ സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരൻ്റെ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയിൽ എത്തിച്ചേരുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
പ്ലസ് ടു കഴിഞ്ഞ് നല്ല ജോലി സാധ്യത ഉള്ള ഒരു കോഴ്സെടുത്ത് പാട്പെട്ട് വളർത്തിയ മൽസ്യതൊഴിലാളിയായ തൻ്റെ പിതാവിന് താനൊരു ആശ്വസമാകണം എന്ന് സ്വപ്നമാണ് നല്ലൊരു ബോഡി ബിൽഡർ കൂടിയായ ഹിശാമിൻ്റെ ദാരുണമായ മരണത്തോടെ അസ്തമിച്ച് പോയത്.
നാട്ടുകാർക്ക് അഭിമാനമായിരുന്ന ഹിശാം മലപ്പുറം ജില്ലാ ബോഡി ബിൽഡർ മൽസരത്തിൽ മിസ്റ്റർ മലപ്പുറമായി തെരുഞ്ഞെടുത്ത് മിസ്റ്റർ കേരളക്ക് വേണ്ടി കഠിന പ്രയത്നത്തിലായിരുന്നു.