ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിടിച്ചു വിദ്യാർത്ഥി മരിച്ചു

വണ്ടൂർ .  മണലിമ്മൽ ബസ് സ്റ്റാൻഡിൽ സ്വകാര്യബസ് ഇടിച്ചു വിദ്യാർഥി മരിച്ചു.  മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ  നിതിൻ (നന്ദു – 17) ആണ് മരിച്ചത്. മമ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. രാവിലെ 8.15 നാണ് അപകടം. സ്കൂളിൽ പോകാൻ ബസ് കാത്ത് നിൽക്കുയായിരുന്നു. സ്റ്റാൻഡിൽ ട്രാക്കിൽ ഇടാൻ എത്തിയ ബസിൻ്റെ മുൻ ചക്രം നിധിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി.  ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

error: Content is protected !!