സ്വകാര്യ ബസ് കയറി സ്കൂട്ടർ യാത്രക്കാരി മരിച്ചു

വണ്ടൂർ : സ്വകാര്യ ബസ് കയറിയിറങ്ങി യുവതി മരിച്ചു. സംസ്ഥാനപാതയിൽ സ്വകാര്യബസിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി തൽക്ഷണം മരിച്ചു. തിരുവാലി തായംകോട് കുരിക്കൾ ഹുദ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 പേർക്ക് പരുക്കുണ്ട്. ഇന്ന് രാവിലെ 10 ന് വണ്ടൂർ പൂക്കളത്താണ് അപകടം. കാർ സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിൽ തെറിച്ചു വീണ ഹുദയുടെ തലയിലൂടെ സ്വകാര്യ ബസ് കയറിയതാണെന്ന് പറയുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

error: Content is protected !!