Tuesday, November 11

മോഷണ മുതൽ ഉടമസ്ഥന്റെ വീട്ടിൽ തിരിച്ചേല്പിച്ച് മോഷ്ടാവ്

തേഞ്ഞിപ്പലം: മോഷ്ടിച്ച നാലര പവൻ ആഭരണവും 60,000 രൂപയും മറ്റാരും അറിയാതെ ഉടമസ്ഥന്റെ വീട്ടിലെത്തിച്ച് മോഷ്ടാവ്. തേഞ്ഞിപ്പലം ഹാജിയാർ വളവിനു സമീപം തെഞ്ചേരി അബൂബക്കർ മുസല്യാരുടെ വീട്ടിൽ കഴിഞ്ഞ 21ന് ആണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം കിടപ്പ് മുറിയുടെ തുറന്നിട്ട ജനലിലൂടെ മോഷണ വസ്തുക്കൾ അകത്തേക്ക് എറിയുകയായിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായ ത്തോടെ മോഷ്ടാവിനെ പിടികൂടാൻ നീക്കം നടക്കുകയായിരുന്നന്നും പിടികൂടുമെന്നു ഭയന്നാകും മോഷണവസ്തുക്കൾ തിരിച്ചെ ത്തിച്ചതെന്നുമാണു പൊലീസ് നിഗമനം.

അന്വേഷണം തുടരുകയാണന്നും തിരികെ ലഭിച്ച മോഷണ വസ്തുക്കൾ കോടതിയിൽ ഹാജ രാക്കുമെന്നും പൊലീസ് പറഞ്ഞു.

error: Content is protected !!