വ്യാപാരി വ്യവസായി 10 ലക്ഷം രൂപയുടെ ധനസഹായം നൽകി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: ചെമ്മാട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി നടന്നു. പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് സിറ്റി പാര്‍ക്ക് (പ്രസി.) സൈനുല്‍ ആബിദ് ഉള്ളാട്ട് (ജ.സെ), അബ്ദുൽ അമര്‍ മനരിക്കൽ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD

ജില്ലാ ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ നൗഷാദ് അധ്യക്ഷനായി. തഹസീല്‍ദാര്‍ പി ഒ സാദിഖ്, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. പ്രഭുദാസ്, ജോ.ആര്‍ടി.ഒ എം.പി.അബ്ദുൽ സുബൈർ, ഗായകന്‍ കെ.ടി. അബ്ദുല്‍ ഹഖ്, പഴയ കച്ചവടക്കാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പത്ത് ലക്ഷം രൂപയുടെ ധനസഹായ വിതരണം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വ്വഹിച്ചു. നറുക്കെടുപ്പ് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!