Sunday, October 18

Tag: Vyapari vyavasayi ekopana samithi

ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു
Local news

ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു

ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു ചെമ്മാട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്തത്തിൽ ഇത് വരെ ലേബർലൈസൻസ് പുതുക്കാത്തവർക്കും പുതുതായിഎടുക്കുന്നവർക്കും വേണ്ടിയും സംഘടിപ്പിച്ച ലേബർലൈസൻസ് ക്യാമ്പ് മണ്ഡലം ട്രഷറർ സിദ്ധിഖ് പനക്കൽ ആധാറിൻ്റെ അദ്യക്ഷതയിൽ പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക് ഉൽഘാടനം ചെയ്തുലേബർലൈസൻസ്ൻ്റെ ആവശ്യങ്ങളും പുതുക്കേണ്ട അവസരത്തെ സംബദ്ധിച്ചും പുതുക്കാതിരുന്നാലുള്ള നിയമങ്ങളെ കുറിച്ചും ലേബർ ഓഫിസർ ശ്രീമതി അഡ്വക്കറ്റ് ജയനിഷ വിശദികരണം നടത്തിജനറൽസെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും ട്രഷറർ അമർ മനരിക്കൽ നന്ദിയും പറഞ്ഞ ക്യാമ്പിൽ നൗഷാദ്കുഞ്ഞുട്ടി എം എൻബശീർ വിന്നേഴസ്അഫ്സൽ വിസാർഡ്മുജിബ് എംസിസബീർ സ്വിറ്റ്ലാൻ്റ്സഹീദ് വിറ്റാമിൻസിദ്ധിഖ് പറമ്പിൽ കിഡോഫിആസിഫ് തുമ്പത്ത്ഷാഹിദ് ജനസേവ തുടങ്ങിയവർ സംബദ്ധിച്ചു...
വാണിജ്യ സിലിണ്ടർ വില വർധനവ്: ചെമ്മാട്ട് വ്യാപാരികളുടെ അടുപ്പുകൂട്ടി പ്രതിഷേധം
Local news

വാണിജ്യ സിലിണ്ടർ വില വർധനവ്: ചെമ്മാട്ട് വ്യാപാരികളുടെ അടുപ്പുകൂട്ടി പ്രതിഷേധം

ചെമ്മാട് : വാണിജ്യ സിലിണ്ടറുകളുടെ വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ചെമ്മാട് യൂണിറ്റ് അടുപ്പുകൂട്ടൽ സമരം സംഘടിപ്പിച്ചു. ചെമ്മാട് ടൗണിൽ റോഡരികിൽ അടുപ്പുകൂട്ടി പാചകം ചെയ്താണ് വ്യാപാരികൾ സമരം നടത്തിയത്. തുടർച്ചയായ പാചകവാതക വിലവർധനവ് ചെറുകിട കച്ചവടക്കാരെയും ഹോട്ടൽ മേഖലയെയും കുത്തനെ പ്രതിസന്ധിയിലാക്കുകയാണെന്നും കേന്ദ്ര സർക്കാർ ജനദ്രോഹ നടപടികളിൽ നിന്ന് അടിയന്തരമായി പിന്മാറണമെന്നും വിലവർധനവ് പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.പ്രതിഷേധ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് സിറ്റി പാർക്ക് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡൻ്റ് അൻസാർ തുമ്പത്ത് അധ്യക്ഷത വഹിച്ചു. സിദ്ധീഖ് ആധാർ ഗോൾഡ് മുഖ്യഭാഷണം നടത്തി. യൂത്ത് വിങ് സെക്രട്ടറി സ്വാഗത പറഞ്ഞു.തിരൂരങ്ങാടി മുൻസിപ്പാലിറ്റി കൗൺസിലർ നൗഷാദ് എം എൻ...
എല്ലാ കാലത്തും കറവപ്പശുവിനെ പോലെ ഉപയോഗിക്കുന്നു ; നിലമ്പൂരില്‍ മത്സരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും
Malappuram

എല്ലാ കാലത്തും കറവപ്പശുവിനെ പോലെ ഉപയോഗിക്കുന്നു ; നിലമ്പൂരില്‍ മത്സരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ജില്ലാ നേതൃയോഗമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് മത്സരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ബി കുഞ്ഞാവു ഹാജി പറഞ്ഞു. എല്ലാ കാലത്തും കറവപ്പശുവിനെ പോലെ വ്യാപാരികളെ ഉപയോ?ഗിക്കുകയാണെന്നും ആരുടെ ഭാഗത്തുനിന്നും പരി?ഗണനയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണിയും കച്ചവടക്കാരെ മാറ്റി നിര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ഒരു സഹായവും ലഭിച്ചില്ല. മത്സരിച്ചുകൊണ്ട് കരുത്ത് തെളിയിക്കാനാണ് തീരുമാനമെന്നും യോജിച്ച സന്ദര്‍ഭമാണെന്നും പ്രസിഡന്റ് പറഞ്ഞു....
വ്യാപാരി വ്യവസായി 10 ലക്ഷം രൂപയുടെ ധനസഹായം നൽകി
Local news

വ്യാപാരി വ്യവസായി 10 ലക്ഷം രൂപയുടെ ധനസഹായം നൽകി

തിരൂരങ്ങാടി: ചെമ്മാട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി നടന്നു. പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് സിറ്റി പാര്‍ക്ക് (പ്രസി.) സൈനുല്‍ ആബിദ് ഉള്ളാട്ട് (ജ.സെ), അബ്ദുൽ അമര്‍ മനരിക്കൽ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD ജില്ലാ ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ നൗഷാദ് അധ്യക്ഷനായി. തഹസീല്‍ദാര്‍ പി ഒ സാദിഖ്, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. പ്രഭുദാസ്, ജോ.ആര്‍ടി.ഒ എം.പി.അബ്ദുൽ സുബൈർ, ഗായകന്‍ കെ.ടി. അബ്ദുല്‍ ഹഖ്, പഴയ കച്ചവടക്കാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പത്ത് ലക്ഷം രൂപയുടെ ധനസഹായ വിതരണം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വ്വഹിച്ചു. നറുക്കെടുപ്പ് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു....
മലയാളി വ്യാപാരി മുംബെയിൽ വെച്ച് മരിച്ചു.
Local news, Obituary

മലയാളി വ്യാപാരി മുംബെയിൽ വെച്ച് മരിച്ചു.

തിരൂരങ്ങാടി:  ബിസിനസ് ആവശ്യാര്ഥം മുംബൈയിൽ എത്തിയ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി, ചുള്ളിപ്പാറ സ്വദേശി പരേതനായ ഭഗവതി കാവുങ്ങൽ മൊയ്തുട്ടിയുടെ മകൻയൂനുസ് (46) ആണ് മരിച്ചത്. കഴിഞ്ഞ 16 ന് സുഹൃത്തുക്കളോടൊപ്പം അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ബിസിനസ് ടൂർ പോയതായിരുന്നു. ഇന്നലെ മുംബൈയിൽ എത്തിയ യൂനുസിന് അസ്വസ്ഥത തോന്നിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരിച്ചു. കരുമ്പിൽ വിതരണ ഏജൻസി നടത്തുകയായിരുന്നു. മാതാവ്:ഫാത്തിമ. ഭാര്യ: മുംതാസ്. മക്കൾ:മുബാരിസ്, മുനീഷ, മുൻഷിദ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ശരീഫ്, ഷാനവാസ്, ആയിഷുമ്മു. മയ്യിത്ത് നാട്ടിൽ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്....