Friday, August 15

ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കുന്നുംപുറം തോട്ടശ്ശേരിയറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുതോടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കുന്നുംപുറം തോട്ടശ്ശേരിയറയിൽ വച്ചാണ് അപകടം ഉണ്ടായത്, അദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ ആയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

error: Content is protected !!