Friday, August 15

മതിൽ വീണ് വീട് തകർന്നു

തിരൂരങ്ങാടി ഡിവിഷൻ 23 കെ. സി റോഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട്‌ വീണു വീട്‌ തകർന്നു..വലിയ തൊടിക ഇബ്രാഹിമിന്റെ വീടാണു പൂർണമായും തകർന്നത്‌..ആർക്കും പരിക്കില്ല.
ആങ്ങാട്ട്‌ പറമ്പിൽ മുബഷിർ, ആങ്ങാട്ട്‌ പറമ്പിൽ ആമിന എന്നിവരുടെ വീടുകൾ ചെറിയ കേടുപാടുകൾ സംഭവിച്ചു. വലിയ അപകട ഭീഷണിയിലാണു നിൽക്കുന്നത്‌.
തിരൂരങ്ങാടി വില്ലേജ്‌ അധികൃതർ, തിരൂരങ്ങാടി മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമ്മാൻ ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി.എസ്‌ ബാവ, വഹീദ ചെമ്പ, ഓവർസിയർ ജുബീഷ് , കൗൺസിലർ സമീർ വലിയാട്ട്‌, ആരിഫ വലിയാട്ട്‌ എന്നിവർ സ്ഥലം സന്ദർശിച്ചു..

error: Content is protected !!