Tag: Rain

സംസ്ഥാനത്ത് 15 വരെ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
Kerala

സംസ്ഥാനത്ത് 15 വരെ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് എന്നിവിടങ്ങളിലും 13ാം തിയ്യതി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. 14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പുറപ്പെ...
Information

മഴ കനക്കുന്നു ; രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുകയാണ്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍മാര്‍. കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ചൊവ്വാഴ്ച (25.7.2023) അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‍സി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റ‍‍ര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസ‍ര്‍കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട,...
Information

മിന്നലോട് കൂടിയ മഴ ; 3 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം, ശക്തമായ കാറ്റിനും സാധ്യത

തിരൂരങ്ങാടി : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ...
Information

മഴക്കാലമായി റോഡ് അപകടങ്ങള്‍ക്ക് സാധ്യത കൂടുതല്‍ ; ജാഗ്രത നിര്‍ദേശവുമായി കേരള പോലീസ്

മഴക്കാലത്ത് റോഡ് അപടകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് ഇരുചക്ര വാഹന അപകടങ്ങള്‍.ജാഗ്രത പുലര്‍ത്തിയാല്‍ മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാം. കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം. നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ എത്രത്തോളം ആഴമുണ്ടെന്ന് അറിയാന്‍ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തു...
Feature, Health,

മഴക്കാല മുന്നൊരുക്കം ; ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി

തിരൂരങ്ങാടി : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് റെസ്‌ക്യു ഉപകരണങ്ങള്‍ കൈമാറി രാവിലെ 10 മണിക്ക് തിരുരങ്ങാടി പോലിസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് പ്രധിനിധികളുടെ സാനിധ്യത്തില്‍ തിരുരങ്ങാടി പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ടി. ശ്രീനിവാസന്‍ തിരുരങ്ങാടി യൂണിറ്റിന് ഉപകരണങ്ങള്‍ കൈമാറി ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ചെമ്മാട് യൂണിറ്റ് പ്രധിനിധികളായ സിഎച്ച് ഇസ്മായില്‍, പനക്കല്‍ സിദ്ധീഖ്, വ്യാപാരി വ്യവസായി പ്രതിനിധികളായ നൗഷാദ് സിറ്റി പാര്‍ക്ക്, സൈനു ഉള്ളാട്ട്, ട്രോമാ കെയർ ഭാരവാഹികളായറാഫി കുന്നുംപുറം,റഫീഖ് വള്ളിയേങ്ങൽ, അസൈനാർ തിരൂരങ്ങാടി, റംസിയ, തുടങ്ങിയവരുംമർച്ചൻ്റ അസോസിയേഷൻ പ്രതിനിധികളായ അയൂബ് ഒള്ളക്കൻ, ഹനീഫ പനക്കൽ, എകെസി ...
Information

മഴ ബുധനാഴ്ച വരെ തുടരും: ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ കേന്ദ്രം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വേനൽമഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ...
Information

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വേഗതയില്‍ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ...
Information

മഴ, മനം കുളിര്‍ക്കെ മഴ ;പെയ്തിറങ്ങിയത് 2 മണിക്കൂറോളം

തിരുവല്ല : ഏപ്രില്‍ അവസാനമായിട്ടും മാറി നിന്ന മഴ പെയ്തിറങ്ങിയത് 2 മണിക്കൂറോളം. തിരുവല്ല- മല്ലപ്പള്ളി താലൂക്കില്‍ ഇന്നലെ വൈകിട്ട്. 5.10ന് തുടങ്ങിയ മഴ രാത്രിയായിട്ടും തുള്ളി വിട്ടുകൊണ്ടിരുന്നു. മല്ലപ്പള്ളി താലൂക്കിലെ കുന്നന്താനത്ത് 7 സെന്റി മീറ്റര്‍ മഴ ലഭിച്ചു. കനത്ത മഴയാണ് ഇവിടെ ഉണ്ടായത്. തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ 5.9 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി.40 ഡിഗ്രി എത്തിയ ചൂടുമൂലം തെങ്ങിന്‍ തൈകള്‍ ഉള്‍പ്പെടെ വാടിക്കരിഞ്ഞിരുന്നു. പത്താമുദയം കഴിഞ്ഞിട്ടും തൈകള്‍ വയ്ക്കാന്‍ കഴിഞ്ഞിരുന്നുമില്ല. ഇന്നലെ എത്തിയ മഴയോടെ കര്‍ഷകര്‍ക്ക് തെല്ല് ആശ്വാസമായി. വറ്റി വരണ്ട കിണറുകളിലും ജലാശയങ്ങളിലും അല്‍പം വെള്ളം ലഭ്യമായിട്ടുണ്ട്. 2 മൂന്ന് ദിവസങ്ങള്‍ കൂടി വേനല്‍മഴ ലഭ്യമായാല്‍ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും. എന്നാല്‍ തുടര്‍ച്ചയായി വേനല്‍മഴ ഉണ്ടായാല്‍ അപ്പര്‍കുട്ടനാടന്‍ കര്‍ഷകര്‍ക്ക് അ...
Breaking news, Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും : ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ കരതൊട്ട മാന്‍ഡൌസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുര്‍ബലപ്പെട്ടെങ്കിലും ഇതിന്റെ ഭാഗമായുള്ള പടിഞ്ഞാറന്‍ കാറ്റുകളാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന മഴയ്ക്ക് കാരണം. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും തുടരും. തമിഴ്‌നാട്ടിലൂടെ എത്തിയ ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ കര്‍ണാടക - വടക്കന്‍ കേരളം വഴി അറബിക്കടലില്‍ പ്രവേശിക്കും എന്നാണ് കരുതുന്നത്. ...
Other

കേരളത്തില്‍ ഇന്ന് മഴ മുന്നറിപ്പ്; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള മധ്യ വടക്കന്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ പ്രവേശിച്ച മാന്‍ദൗസ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറിയെങ്കിലും, ഇതാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.ന്യൂനമര്‍ദ്ദം കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. നാളെയും മറ്റന്നാളും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ...
Other

തുലാവർഷം ആരംഭിച്ചു; നാളെ മുതൽ കേരളത്തിൽ കനത്ത മഴ

തുലാവർഷം തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ തീരദേശ മേഖലയിലും ആന്ധ്രാപ്രാദേശിന്റെ തെക്കൻ തീരദേശ മേഖലയിലും ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട വടക്ക് കിഴക്കൻ കാറ്റിനെ തുടർന്ന് നാളെ മുതൽ ബുധനാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: ∙ ഞായർ (ഒക്ടോബർ 30): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ∙ തിങ്കൾ (ഒക്ടോബർ 31): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി. ∙ ചൊവ്വ (നവംബർ 01): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകു...
Local news

തിരൂരങ്ങാടിയിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി

തിരൂരങ്ങാടി: കനത്ത മഴയിൽ പുളിഞ്ഞിലത്ത്, വെള്ളിലക്കാട് പ്രദേശങ്ങളിൽ മുപ്പതോളം വീടുകൾ വെള്ളത്തിലായി. പുളിഞ്ഞിലത്ത് ഭാഗത്ത് 25 ഓളം വീടുകളിലും വെള്ളിലക്കാട് പത്തോളം വീടുകളിലുമാണ് വെള്ളം കയറിയത്. പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് വീട്ടുസാധാനങ്ങളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മട്ടിക്കൊണ്ടിരിക്കുകയാണ്. നഗരസഭ ഈയ്യിടെ പുളിഞ്ഞിലം തോട്ടിൽ സ്ഥാപിച്ച ഷട്ടർ ആശ്വാസമായതായി പ്രദേശവാസികൾ പറഞ്ഞു, പുഴയിൽ നിന്നു തോട്ടിലേക്കുള്ള ശക്തമായ ഒഴുക്കിനെ ഷട്ടർ തടയുന്നുണ്ട്.വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഹബീബ ബഷീർ, പി.കെ അസീസ്, മുസ്ഥഫ പാലാത്ത്, കെ ടി ബാബുരാജൻ, പി.അയ്യൂബ്, റവന്യൂ ജീവനക്കാർ സന്ദർശിച്ചു, ...
Local news

മഴ: എ ആർ നഗറിൽ അൻപതോളം വീടുകളിൽ വെള്ളം കയറി

എ ആർ നഗർ: തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ എ. ആർ നഗർ പഞ്ചായത്തിൽ അൻപതോളം വീടുകളിൽ വെള്ളം കയറി. മമ്പുറം മൂഴിക്കൽ, പുൽപറമ്ബ്, എം എൻ കോളനി, കൊളപ്പുറം എരനിപ്പിലാക്കൽ കടവ്, എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. വീട്ടുകാർ സുരക്ഷിത സ്ഥലത്തേകും കുടുംബ വീട്ടിലേകും താമസം മാറുകയും ചെയ്തു. വാർത്തകൾ യഥാസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/J2eGLze0ajJBYFWOGF7DeN എരനിപ്പിലാക്കൽ കടവിൽ ഏഴ് വീട്ടുകാരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. മൂഴിക്കലിൽ 20 ലേറെ വീടുകളിൽ വെള്ളം കയറി. മൂഴിക്കൽ റോഡും വെള്ളത്തിലായി. പുൽപറമ്ബ്, എം എൻ കോളനി എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴ തുടർന്നാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറും.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിയാകത്തലി, വൈസ് പ്രസിഡന്റ്‌ ശ്രീജ സുനി...
Local news

മതിൽ വീണ് വീട് തകർന്നു

തിരൂരങ്ങാടി ഡിവിഷൻ 23 കെ. സി റോഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട്‌ വീണു വീട്‌ തകർന്നു..വലിയ തൊടിക ഇബ്രാഹിമിന്റെ വീടാണു പൂർണമായും തകർന്നത്‌..ആർക്കും പരിക്കില്ല.ആങ്ങാട്ട്‌ പറമ്പിൽ മുബഷിർ, ആങ്ങാട്ട്‌ പറമ്പിൽ ആമിന എന്നിവരുടെ വീടുകൾ ചെറിയ കേടുപാടുകൾ സംഭവിച്ചു. വലിയ അപകട ഭീഷണിയിലാണു നിൽക്കുന്നത്‌.തിരൂരങ്ങാടി വില്ലേജ്‌ അധികൃതർ, തിരൂരങ്ങാടി മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമ്മാൻ ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി.എസ്‌ ബാവ, വഹീദ ചെമ്പ, ഓവർസിയർ ജുബീഷ് , കൗൺസിലർ സമീർ വലിയാട്ട്‌, ആരിഫ വലിയാട്ട്‌ എന്നിവർ സ്ഥലം സന്ദർശിച്ചു.. ...
Other

മഴക്കാലക്കെടുതികള്‍ നേരിടാന്‍ ജില്ല പൂര്‍ണ സജ്ജം; ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

ജില്ലയില്‍ മഴക്കാലക്കെടുതികള്‍ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍  നേരിടാന്‍ ജില്ലാ പൂര്‍ണസജ്ജമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മഴക്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് നിര്‍ദേശം.  ജില്ലയിലെ ക്വാറിയിങ് അടക്കമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു. തീരപ്രദേശങ്ങളിലേയും മലയോരമേഖലകളിലേയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സുസജ്ജമായിരിക്കാനും ആവശ്യമായ സാഹചര്യങ്...
error: Content is protected !!