മോഷ്‌ടിക്കാൻ ചുമര് തുരന്നു, തിരിച്ചിറങ്ങാൻ കഴിയാതെ ഉള്ളിൽ കുടുങ്ങി

ശ്രീകാകുളം: ആഭരണം മോഷ്ടിക്കാൻ എത്തിയ മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിൽ കുടുങ്ങി. ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയായ ശ്രീകാകുളം ജില്ലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.

ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിലേക്ക് ഒരു കുഴി തുരന്നിരുന്നു. ഇതിലൂടെ ആയിരുന്നു ഇയാൾ ക്ഷേത്രത്തിന് ഉളളിൽ കയറിയത് . എന്നാൽ, മോഷണം കഴിഞ്ഞ് തിരിച്ച് ഇറങ്ങിയ ഇയാൾ കുഴിയിൽ കുടുങ്ങുകയാണ് ചെയ്തത്.

ക്ഷേത്രത്തിലെ ചുമരിന് ഉളളിൽ ആണ് ഇയാൾ ദ്വാരം ഉണ്ടാക്കിയത്. തുടർന്ന് ഇയാൾ ഇതിലൂടെ മോഷണത്തിനായി ക്ഷേത്രത്തിന് ഉളളിൽ കയറി. ക്ഷേത്രത്തിന് ഉളളിൽ ഉണ്ടായിരുന്ന വെള്ളി ആഭരണങ്ങളും, പണവും മോഷ്ടാവ് കവർന്നു. പാപ്പാ റാവു (30) എന്ന മോഷ്ടാവാണ് ക്ഷേത്രത്തിന്റെ വിഗ്രഹങ്ങളിലെ ആഭരണങ്ങൾ കവർന്ന് എടുത്തത്.

എന്നാൽ, പാപ്പാ റാവുവിന്റെ ആദ്യത്തെ മോഷണം അല്ല ഇത്. ഇതിന് മുൻപും പലയിടങ്ങളിൽ ഇദ്ദേഹം മോഷണം നടത്തി എന്നാണ് റിപ്പോർട്ട്. മോഷണം നടത്തിയ കയ്യിൽ കിട്ടിയ ആഭരണങ്ങളുമായി ഇയാൾ പുറത്തിറങ്ങിയപ്പോൾ ആയിരുന്നു കുടുങ്ങിയത്.ക്ഷേത്രത്തിന് ഉളളിൽ കയറിയ അതേ വഴിയിലൂടെ തന്നെ പുറത്തേക്ക് ഇറങ്ങാൻ ആയിരുന്നു ശ്രമം. ഈ ശ്രമം ആണ് പരാജയം ആയത്. മോഷ്ടാവ് പുറത്ത് ഇറങ്ങാൻ സാധിക്കാതെ കുഴിയിൽ കുടുങ്ങി. തുടർന്ന് സഹായത്തിനായി നിലവിളിക്കുകയും കുഴിയിൽ കിടന്ന് കരയുകയും ചെയ്യുകയായിരുന്നു.

നിലവിളി സമീപത്തെ ഫാമിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ, ഇവർക്ക് മോഷ്ടാവിനെ സഹായിക്കാൻ കഴിഞ്ഞിരുന്നില്ല. തൊഴിലാളികൾ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയാണ് ചെയ്തത്. വിവരം അറിഞ്ഞതിന് പിന്നാലെ പൊലീസ് എത്തി മോഷ്ടവിനെ രക്ഷിക്കാനുളള മാർഗ്ഗങ്ങൾ സ്വീകരിച്ചു. ക്ഷേത്രത്തിന്റെ വാതിൽ തുറന്ന് അകത്ത് നിന്നും മോഷ്ടാവിനെ പുറത്തേക്ക് മാറ്റുകയായിരുന്നു പോലീസ്. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു.

error: Content is protected !!